പുലിമുരുകന്‍ 100 കോടി ക്ലബ്ബില്‍ … റെക്കോര്‍ഡ് നേട്ടത്തോടെ 100 കോടി നേടുന്ന ആദ്യ മലയാളി ചിത്രം

pulimurukan

  • ലോകമെമ്പാടുമുള്ള കളക്ഷനിലാണ് 100 കോടി കടന്നത്
  • 100 കോടി നേടുന്ന ആദ്യ മലയാളി ചിത്രം

 

മലയാള സിനിമയില്‍ ചരിത്രം കുറിച്ച് പുലിമുരുകന്‍. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം.

മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യു.കെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തു. ലോകത്തെല്ലായിടത്തുമായി ഒരു മാസം കൊണ്ട് നൂറുകോടി നേടിയെന്ന റെക്കോര്‍ഡാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു പ്രാദേശിക ഭാഷാ ചിത്രം ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നതും മലയാള ചലച്ചിത്ര ലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

Post your Comments

Leave a Reply