മോദിയുടെ സാമ്പത്തിക രംഗത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക്

0

c12c12

  • രാജ്യത്തെ കള്ളപ്പണം നടത്താന്‍ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് തന്നെ സമീപകാലത്തെ ഏറ്റവും വലിയ തിരുത്തല്‍ നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയത്. രാജ്യത്തെ കള്ളപ്പണം നടത്താന്‍ തുടങ്ങിയ പദ്ധതികളിലെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇന്ന് മുഴുവന്‍ സൈന്യം അടക്കമുള്ള രാജ്യത്തിലെ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വവുമായി ഗൗരവമായ ചര്‍ച്ചകളാണ് പ്രധാനമന്ത്രി നടത്തിയത്. അതിന് ശേഷമാണ് പ്രഖ്യാപനം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍

 

രാജ്യത്ത് 1000, 500 രൂപകളുടെ എല്ലാ ഇടപാടുകളും ഇന്ന് രാത്രി മുതല്‍ നിരോധിച്ചു

എടി.എമ്മിൽ നിന്നും 11-മത്തെ തീയതി വരെ പിൻവലിക്കാവുന്നത് 2000 രൂപ വരെ മാത്രം

മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം.

ഇപ്പോള്‍ നിരോധിച്ച 500 നോട്ടുകള്‍ക്ക് പകരം പുതിയ കളറിലുള്ള നോട്ട് ഇറക്കും

1000ത്തിന് പകരം 2000 രൂപയുടെ നോട്ട് ഇറക്കും

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതി

500 രൂപ വിപണിയില്‍ കുറേക്കാലത്തെക്ക് ഉണ്ടാകില്ല.

 

ഇത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍

 

കോടിക്കണക്കിന് രൂപയുടെ പൂഴ്ത്തിവച്ച കള്ളപ്പണം ഒറ്റരാത്രികൊണ്ട് വെറും കടലാസാകും

തീവ്രവാദത്തിനും, ഹവാല ഇടപാടുകള്‍ക്കും ഇറങ്ങുന്ന പണത്തിന്‍റെ ഒഴുക്ക് നിലയ്ക്കും

ഓണ്‍ലൈന്‍ പണമിടപാട് വര്‍ദ്ധിക്കും

ഇതോടെ കള്ളപ്പണം വിപണിയില്‍ ഇറങ്ങുന്നത് നിലയ്ക്കും

 

കഴിഞ്ഞ സെപ്തംബര്‍ 30നകം രാജ്യത്തെ കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് അതിന്‍റെ 40 ശതമാനം അടച്ച് അത് നിയമവിധേയമാക്കുവാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് പുതിയ നീക്കം. സര്‍ക്കാറിന്‍റെ അനധീകൃത സ്വത്ത് നിയമവിധേയമാക്കല്‍ പ്രകാരം ഏതാണ്ട് 1.30 ലക്ഷം കോടിയാണ് സര്‍ക്കാറില്‍ എത്തിയത്.

കയ്യിലുള്ള നോട്ടുകൾ എന്ത് ചെയ്യും ?

 

1. ബാങ്കുകളിൽ നിക്ഷേപിക്കാം
2. പോസ്റ്റ് ഓഫീസുകളിൽ നിന്നും മാറ്റി വാങ്ങാം.
3. ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം.
4. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം.
5. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം.
6. ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം.
7. പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം.
8. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.

Post your Comments