അന്ത്യാഭിലാഷം

വ്യദ്ധനായ സര്‍ദാര്‍ജി അത്യാസന്നനിലയില്‍ മരണശയ്യില്‍ കിടക്കുകയാണു. സ്യന്തക്കാരൂം ബന്ധുക്കാരും നാട്ടുകാരുമൊക്കെ സര്‍ദാര്‍ജിയെ അവസാനമായി ഒന്നു കാണാന്‍ എത്തികൊണ്ടിരിക്കുന്നു.

“ഇന്നത്തെ രാത്രി വെളിപ്പിക്കുമെന്നു തോനുന്നില്ലാ”…. കണ്ടവര്‍ കണ്ടവര്‍ അടക്കം പറയുന്നു.

മക്കളും മരുമക്കളും ചെറുമക്കളുമെല്ലാം കട്ടിലിനരികെ കണ്ണീരോടെ നിന്നു. സര്‍ദാര്‍ജിയുടെ മുഖം വല്ലാതൊരു ദുഃഖഭാവം അവര്‍ കണ്ടു . മക്കള്‍ ആലോചിച്ചു നോക്കി. ഇനി എന്തെങ്കിലും ആഗ്രഹം പിതാവിനു സാധിക്കുവാനുണ്ടോ ? അതായിരിക്കുമോ മുഖത്തെ ദുഃഖഭാവത്തിനു ഹേതു ?
“പിതാശ്രീ,അങ്ങയ്ക്ക്‌ എന്തങ്കിലും ആഗ്രഹം ഉണ്ടോ ?” മക്കള്‍ ചോദിച്ചു.
വ്യദ്ധനായ സര്‍ദാര്‍ജിയുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം !
“എതു തന്നെയായാലും ഞങ്ങള്‍ സാധിച്ചു തരുന്നതാണു “…. മക്കള്‍ ഉറപ്പ്‌ നല്‍കി .
അതു കേട്ടതോടെ മരണശ്ശയ്യില്‍ കിടന്നിരുന്ന വ്യദ്ധനായ സര്‍ദാര്‍ജി മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ വളരെ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു :”മക്കളെ, അതു പരമരഹസ്യമാണു.

മാദകറാണി ഷക്കീലയുടെ ഒരു സിനിമ കണ്ടിട്ടു വേണം എനിക്കു മരിക്കാന്‍. നിങ്ങളതു സാധിച്ചു തരുമോ?”

Post Your Comments

One thought on “അന്ത്യാഭിലാഷം

Leave a Reply