പരിഭ്രമത്തിനു കാരണം

കളികള്‍ക്കിടയില്‍ അബദ്ധവശാല്‍ സ്വര്‍ണ്ണമോതിരം വിഴുങ്ങിയ കുട്ടിയേയുമായി സര്‍ദാര്‍ജി ആശുപത്രിയില്‍ എത്തി. ഡോക്ടര്‍,ഇതെnte അയല്‍പക്കത്തെ കുട്ടിയാണു.കളിക്കുന്നതിനിടയില്‍ ഇവന്‍ അബദ്ധവശാല്‍ ഒരു മോതിരം വിഴുങ്ങി. ദയവായി പെട്ടെന്നു തന്നെ ആ മോതിരം പുറത്തെടുത്തു തരണം!
സര്‍ദാര്‍ജിയുടെ പരിഭ്രമവും ഉല്‍ക്കണ്‍oയും കണ്ട ഡോക്ടര്‍ അദ്ദേഹത്തോട്‌ സംശയത്തോടെ ചോദിച്ചു : “അയല്‍പക്കത്തെ കുട്ടിയായിട്ടു പോലും നിങ്ങള്‍ക്കെന്താ ഇത്ര പരിഭ്രമം”.

“ഞാനെങ്ങനെ പരിഭ്രമിക്കാതിരിക്കും ? ഇവന്‍ വിഴുങ്ങിയ്തു എnte മോതിരം ആണു”….. !

Post Your Comments

Leave a Reply