ആർഎസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു

%e0%b4%86%e0%b5%bc%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%8e%e0%b4%b8%e0%b5%8d

ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം വെട്ടിക്കൊന്നത്.

ബംഗളുരു: ആർഎസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊന്നു. ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം വെട്ടിക്കൊന്നത്.

ആർഎസ്എസിന്‍റെ ശിവാജിനഗർ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്. വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുരേദ്രഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു.

രുദ്രേഷ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അക്രമികളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

Post your Comments

Leave a Reply