പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍

dulqer

കൊച്ചി: തുടര്‍ച്ചായി ചിത്രങ്ങള്‍ വിജയിച്ചതോടെ ദുല്‍ഖറിന്‍റെ പ്രതിഫലം ഉയര്‍ന്നതാണ് മോളിവുഡിലെ പുതിയ വാര്‍ത്ത. ഇപ്പോള്‍ 75 ലക്ഷം വരെയാണ് നിര്‍മ്മാതാക്കള്‍ ദുല്‍ഖറിന് മുടക്കേണ്ടി വരുക എന്നാണ് വാര്‍ത്ത. കലി, ചാര്‍ളി, കമ്മട്ടിപ്പാടം, തുടങ്ങി ചെയ്ത ചിത്രങ്ങള്‍ എല്ലാം മികച്ച വിജയം നേടിരുന്നു. സത്യന്‍ അന്തിക്കാട് അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളിലാണു നിലവില്‍ അഭിനയിക്കുന്നത്.

ഇതു കൂടാതെ നാലു ചിത്രങ്ങള്‍ക്കൂടി കരാറിലുണ്ട് . ദുല്‍ഖറിന്റെ അടുത്ത റിലീസ് ചിത്രം സത്യന്‍ അന്തിക്കാടിന്‍റെ ജോമോന്റെ സുവിശേഷങ്ങളാണ്. ഒപ്പം അതിന് പിന്നാലെ അമല്‍ നീരദിന്‍റെ പേരിടാത്ത ചിത്രവും തിയറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Post your Comments

Leave a Reply