ജോപ്പന്‍ നിരീക്ഷണത്തില്‍

By admin / Published on Monday, 23 Aug 2010 03:26 AM / No Comments / 87 views

ജോപ്പനെ ഭാര്യക്ക്‌ സംശയം. അപ്പനെ നിരീക്ഷിക്കാന്‍ അമ്മ മകന്‍ ജൂനിയര്‍ ജോപ്പനെ ഏല്‍പ്പിച്ചു. കുറ്റാന്വേഷണ ത്വരയുള്ള ജൂനിയര്‍ ജോപ്പന്‍ നിമിഷങ്ങള്‍ക്ക്‌ അകം തന്നെ ഒരു ഞെട്ടിക്കുന്ന വിവരം അമ്മയെ അറിയിച്ചു.

അപ്പനെ ഫോണ്‍ ചെയ്തപ്പോള്‍ മൂന്ന്‌ വട്ടം തുടര്‍ച്ചായി അറ്റന്‍റ് ചെയ്തത്‌ ഒരു പെണ്ണ്‌. രാത്രിഡ്യൂട്ടിക്കിടയില്‍ അപ്പന്‍റെ ഓഫീസില്‍ അവള്‍ എന്തു ചെയ്യുന്നു ?

പിറ്റേന്ന്‌ ജോപ്പന്‍ വരുന്നത്‌ കാത്ത്‌ ഭാര്യ വീട്ടിന്‌ പുറത്ത്‌ നിന്നു.വീട്ടിലേക്ക്‌ കാലെടുത്തു വച്ചതും ഭാര്യ ജോപ്പന്‍റെ മേല്‍ ചാടി വീണു. അടിയോടടി. നാട്ടുകാരല്ലാം ഓടിക്കൂടി. സംഭവറിഞ്ഞപ്പോള്‍ ജോപ്പന്‍ ജൂനിയര്‍ ജോപ്പനെ അടുത്തുവിളിച്ചു.ഫോണ്‍ എടുത്ത പെണ്ണ്‌ എന്താണ്‌ പറഞ്ഞത്‌ എന്ന്‌ തിരക്കി.

“നിങ്ങള്‍ ഇപ്പോള്‍ വിളിക്കുന്ന നമ്പര്‍ തിരക്കിലാണ്‌ ദയവായി അല്‍പനേരം കഴിഞ്ഞ്‌ വിളിക്കുക”, നിഷ്കളങ്കനായ ജൂനിയര്‍ ജോപ്പന്‍ പറഞ്ഞു.

Post Your Comments

Leave a Reply