നല്ലത്പറയാന്‍ ആരും ഇല്ലേ?

By admin / Published on Monday, 23 Aug 2010 03:26 AM / No Comments / 99 views

ജോപ്പന്‍ മരിച്ചു. അന്ത്യ ശുശ്രൂക്ക്‌ എത്തിയ വികാരി സംസ്കാര ചടങ്ങിനെത്തിയവരോട്‌ പറഞ്ഞു.

“ജോപ്പനെ കുറിച്ച്‌ എനിക്‌ അധികമൊന്നും അറിയില്ല, ഞാനിവിടെ പുതുതായി വന്ന ആളാണ്‌, അറിഞ്ഞടത്തോളം കാര്യങ്ങള്‍ ഇവിടെ സത്യസന്ധമായി പറയാനും എനിക്ക്‌ പറ്റില്ലല്ലോ, ഈ യുവാവിനെ കുറിച്ച്‌ നല്ലതെന്തെങ്കിലും പറയാന്‍ കഴിയുന്നവര്‍ മുന്നോട്ട്‌ വരണം.”

ആരും വന്നില്ല

വൈദികന്‍ വീണ്ടും ചോദിച്ചു, “ജോപ്പനെ കുറിച്ച്‌ നല്ലത്പറയാന്‍ ഇവിടെ ആരും ഇല്ലേ?”

ഒടുവില്‍ ഒരാള്‍ എന്തിനും തയ്യാറായി മുന്നോട്ട്‌ വന്ന്‌ പറഞ്ഞു, “എന്തായാലും ജോപ്പന്‍ അവന്‍റെ അപ്പന്‍റെയത്രയും മോശമായിരുന്നില്ലല്ലോ…”

Post Your Comments

Leave a Reply