ഭാര്യ അടുത്തുണ്ടെങ്കില്‍…

By admin / Published on Monday, 23 Aug 2010 03:39 AM / No Comments / 83 views

ജോപ്പന്‍ തലയില്‍ തേങ്ങാവീണ്‌ അബോധാവസ്ഥയിലായി. ഭാര്യ രാവും പകലും അടുത്തിരുന്നു ശുശ്രൂഷിച്ചു. മാസങ്ങള്‍ക്ക്‌ ശേഷം ജോപ്പന്‍ കണ്ണുതുറന്നു. ആദ്യം തന്നെ ഭാര്യയെ അടുത്ത്‌ വിളിച്ച്‌ ജോപ്പന്‍ വികാരപൂര്‍വ്വം പറഞ്ഞു.

“നിനക്ക്‌ ഒരു കാര്യമറിയുമോ, എന്‍റെ എല്ലാ ചിത്തകാലത്തും നീ എന്നോടൊപ്പം ഉണ്ടായിരുന്നു. …”

…എന്നെ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടപ്പോള്‍ , നീ എന്നോടൊപ്പം ഉണ്ടായിരുന്നു…എനിക്കെതിരെ ഡോള്‍മ്മ അമ്മായി ലൈംഗിക ആരോപണം നടത്തിയപ്പോഴും നീ എന്നെ വിടാതെ പിന്തുടര്‍ന്നു…

…എന്നെ മോഷണകേസില്‍ പൊലീസ്‌ പിടിച്ചപോഴും നീ എന്നെ സഹായിക്കാന്‍ ഉണ്ടായിരുന്നു…ഇപ്പോള്‍ മരണം അടുത്തപ്പോഴും നീ എന്നോടൊപ്പമുണ്ട്‌…” ജോപ്പന്‍റെ ശബ്ദം ഇടറി…

“പ്രിയനേ പറഞ്ഞത്‌ മുഴുവനാക്കു”.. ഭാര്യ പറഞ്ഞു

“…. എനിക്ക്‌ ഇപ്പോള്‍ മനസിലായി…. നീ അടുത്തുള്ളപ്പോഴാണ്‌ എനിക്ക്‌ എല്ലാ ചീത്തകാര്യവും സംഭവിക്കുന്നത്‌

Post Your Comments

Leave a Reply