“ദൈവമേ പാവങ്ങളേ പറ്റിക്കരുത്‌ ”

By admin / Published on Monday, 23 Aug 2010 03:40 AM / No Comments / 82 views

ഡോള്‍മ അമ്മയി ഹാര്‍ട്ട്‌ അറ്റാക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണയൂണിറ്റില്‍ കിടക്കവേ അമ്മായിക്ക്‌ മുന്നില്‍ ദൈവം പ്രത്യേക്ഷപ്പെട്ടു.

അമ്മായി ചോദിച്ചു: ദൈവമേ , എല്ലാം കഴിഞ്ഞോ…

ദൈവം: അമ്മായി പേടിക്കേണ്ട, എല്ലാം കഴിയാന്‍ ഇനിയും പത്തിരുപത്‌ വര്‍ഷം കൂടി എടുക്കും.

അമ്മായിക്ക്‌ സന്തോഷമായി, രോഗം ഭേദമായി ഇറങ്ങിയ അമ്മായി ഉടന്‍ തന്നെ ബ്യൂട്ടീഷ്യന്‍റെ അടുത്തുപോയി സുന്ദരിയായി.,ഒരു യുവ കോമളനെ വശീകരിക്കാന്‍ വേണ്ടി ഏല്ലാ തയ്യാറെടുപ്പും നടത്തി. സുന്ദരി അമ്മായി പാര്‍ക്കിലെത്തിയതും ഏതിരെ വന്ന ലോറി പാഞ്ഞു വന്ന് ഇടിച്ചു. തത്ക്ഷണം അമ്മായി മരിച്ചു.

സ്വര്‍ഗ്ഗവാതില്‍ക്കല്‍ വച്ച്‌ ദൈവത്തെ കണ്ടപ്പോള്‍ അമ്മായിക്ക്‌ ദേഷ്യം അടക്കാനായില്ല.

“ദൈവമേ പാവങ്ങളേ പറ്റിക്കരുത്‌, അങ്ങല്ലേ എനിക്ക്‌ സമയമായില്ലെന്ന്‌ പറഞ്ഞത്‌.”

ദൈവം: ഞാന്‍ അങ്ങനെ പറഞ്ഞോ, നിങ്ങളാരാ ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ ?

Post Your Comments

Leave a Reply