Bhaarathamennaal- Lyrics

By Surya / Published on Monday, 08 Aug 2011 06:26 AM / No Comments / 203 views

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടിമണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ

വിരുന്നുവന്നവര്‍ ഭരണം പറ്റി മുടിഞ്ഞു പണ്ടീ വീടാകെ
വീടുപുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍
തുടങ്ങിവച്ചു നാമൊരുകര്‍മ്മം തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം സുന്ദരമാക്കും നവകര്‍മ്മം

ഗ്രാമംതോറും നമ്മുടെ പാദം ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍ തോറും നമ്മുടെ കൈത്തിരി കൂരിരുള്‍ കീറിമുറിക്കട്ടെ
അടിപതറാതെ ജനകോടികള്‍ പുതുപുലരിയിലേക്കു കുതിക്കട്ടേ
അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ..
ആ…..
ഭാരതമെന്നാല്‍……

Post Your Comments

Leave a Reply